ഫൈനൽ ഇയർ പരീക്ഷകൾ ആഗസ്ത് 31 ന് മുൻപ് തീർക്കാൻ യു ജി സി നിർദ്ദേശം
യൂണിവേഴ്സിറ്റി ഗ്രാൻസ് കമ്മീഷൻ 2021 – 22 അധ്യയന വര്‍ഷത്തിലേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കൊവിഡ് കാല പരീക്ഷകളും പുതിയ അധ്യയന വര്‍ഷ തുടക്കവും എങ്ങനെയായിരിക്കണമെന്ന സമയബന്ധിത നിർദ്ദേശങ്ങളാണ്.
2020-21 വര്‍ഷത്തെ അവസാന സെമസ്റ്റര്‍/ വര്‍ഷ പരീക്ഷകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍ബന്ധമായും ഓഗസ്റ്റ് 31ന് മുന്‍പ് നടത്തണം.
ഓണ്‍ലൈനായോ ഓഫ്‌ലൈനായോ അല്ലെങ്കില്‍ ഇതു രണ്ടുമായോ പരീക്ഷ നടത്താം.
ബിരുദ പ്രവേശന നടപടി സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കണം
ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളുണ്ടായിരിക്കില്ല
ഒക്ടോബര്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം തുടങ്ങണം
ഒന്നാംവര്‍ഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31 ആണ്
അടിസ്ഥാന യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ 31വരെ സമര്‍പ്പിക്കാം.
പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31നകം പ്രസീദ്ധീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്.