KERALAMAIN HEADLINES
ഫോബ്സ് പട്ടികയിൽ വീണ്ടും ഇടംപിടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
ഫോബ്സ് പട്ടികയിൽ വീണ്ടും ഇടംപിടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇടംപിടിച്ച്. ഇത് നാലാം തവണയാണ് നിര്‍മ്മല സീതാരാമന് പട്ടികയില്‍ ഇടം നേടുന്നത്. കേന്ദ്ര മന്ത്രി ഉള്‍പ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്സ് പട്ടികയിൽ സ്ഥാനം പിടിച്ചത്.
എച്ച്സിഎൽടെക് ചെയർപേഴ്സൺ റോഷ്നി നാടാർ മൽഹോത്ര, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്സൺ മാധബി പുരി ബുച്ച്, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ മൽഹോത്ര, ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ-ഷാ, നൈക സ്ഥാപക ഫാൽഗുനി നായർ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച വനിതകൾ.
Comments