ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പേരാമ്പ്ര മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു
ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പേരാമ്പ്ര മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം സംസ്ഥാന വൈസ്പ്രസിഡൻ്റ് കെ എം ശഫ്രിൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് മുനീബ് എലങ്കമൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് എം ടി അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് ആയി മുജാഹിദ് മേപ്പയൂരിനെ തിരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി ഫർഹാന ബഷീർ വൈസ് പ്രസിഡൻ്റുമാർ അശ്വിൻ പി എം, ബർജീസ് എസെഡ്, ജോയിൻ്റ് സെക്രട്ടറിമാർ സമീർ ഊട്ടേരി, നിയാസ് മുതുകാട് എന്നിവരെയും തിരഞ്ഞെടുത്തു.
കമ്മറ്റി അംഗങ്ങളായി റീഹ, മുബഷിർ ചെറുവണ്ണൂർ, ത്വാഹാ ടി പി സി, ബസ്മ അബ്ദുൽ ഖാദർ, ഫവാസ് ഊട്ടേരി, നവാഫ് പാറക്കടവ്, ആബിദ അബ്ദുല്ല പി സി, മുസ്ഫിറ ഹനാന എഫ് എ എന്നിവരെയും തെരഞ്ഞെടുത്തു.
പരിപാടിയിൽ മണ്ഡലം കൺവീനർ മുഹമ്മദലി ഊട്ടേരി സ്വാഗതവും അസിസ്റ്റൻ്റ് കൺവീനർ ത്വാഹ ടീ പി സി നന്ദിയും പറഞ്ഞു.