LOCAL NEWS
ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ സർഗ്ഗജാലകം അരങ്ങേറി
ചേമഞ്ചേരി: ഗ്രാമപഞ്ചായത്തിൻ്റെ തനത് വിദ്യാഭ്യാസ പരിപാടിയായ പ്രോജജ്വലം സംഘടിപ്പിച്ച കലാസാംസ്കാരിക സംഗമം -സർഗ ജാലകം -പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്നു. പ്രസിദ്ധ നടനും സംവിധായകനുമായ ശ്രീ നൗഷാദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അതുല്ല്യ ബൈജു സ്വാഗതവും നിർവ്വഹണ ഉദ്യോഗസ്ഥൻ, വി അരവിന്ദൻ നന്ദിയും പറഞ്ഞു. തുടർന്നു പ്രോജജ്വലം പഠിതാക്കൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
Comments