KOYILANDILOCAL NEWS

ബജറ്റിനെതിരെ എസ് യു സി ഐ പ്രതിഷേധം


കോഴിക്കോട്: നികുതികളും ചാർജുകളും വൻ തോതിൽ വർദ്ധിപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന ബജറ്റുകൾക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) നഗരത്തിൽ പ്രതിഷേധ യോഗം നടത്തി. ജില്ലാ സെക്രട്ടറി എ ശേഖർ ഉദ്ഘാടനം ചെയ്തു.  പൂർവ്വ നയങ്ങളുടെ തുടർച്ച തന്നെയാണ് ബജറ്റിൽ ഉള്ളത്. പൊതു സമ്പത്ത് കൊള്ളയടിച്ച് കുത്തക മുതലാളിമാരുടെ മൂലധനം കുന്നു കൂട്ടുന്ന നയം തന്നെയാണ് ബജറ്റിലും പ്രഖ്യാപിച്ചിരിക്കുന്നത്. നീണ്ടു നിൽക്കുന്ന ജനാധിപത്യ പ്രക്ഷോഭം മാത്രമാണ് ഏക പരിഹാര മാർഗ്ഗം എന്നും അദ്ദേഹം പറഞ്ഞു.  പി എം ശ്രീകുമാർ അധ്യക്ഷനായി. പി കെ മധു പ്രസംഗിച്ചു. പ്രവീൺ ചെറുവത്ത് എ സജീന, കെ റഹീം എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്തം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button