Uncategorized
ബജറ്റ് പ്രഖ്യാപനത്തെക്കാൾ മദ്യവില കൂട്ടാനൊരുങ്ങി വെബ്കോ
സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. വിൽപ്പന നികുതി വർധിക്കുന്നതിനാൽ മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാൾ വിലകൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാൾ 10 രൂപ കൂടി വർധിപ്പിക്കുമെന്നാണ് വെബ്കോ അറിയിച്ചത്.ധനമന്ത്രി കെ എൻ ബാലഗോപാൽ 20 രൂപ കൂട്ടും എന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.
500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 20 രൂപക്ക് പകരം 30 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 ന് പകരം 50 രൂപയായി വർധിപ്പിക്കുമെന്നാണ് അറിയിപ്പ്. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് ബജറ്റിൽ സെസ് ചുമത്തിയത്.
Comments