KOYILANDILOCAL NEWS

ബഷീർ; ഭാഷയുടെ മർമ്മമറിഞ്ഞ മാന്ത്രികൻ

മേപ്പയ്യൂർ: വായനക്കാരനെ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ഭാഷയുടെ മാന്ത്രികനായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ മോഹനൻ ചേനോളി അഭിപ്രായപ്പെട്ടു. മേപ്പയ്യൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ കോലായ വായനവേദി സംഘടിപ്പിച്ച ബഷീർ വായന പരിപാടിയിൽ ‘ബഷീർ രചനകളിലെ ഭാഷാ ഭേദങ്ങൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ ജയന്തി അധ്യക്ഷയായിരുന്നു. എ സുബാഷ് കുമാർ, യു രാധിക, കൗമുദി കളരിക്കണ്ടി, എൻ ബി ലിജി എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button