പയ്യോളി കടപ്പുറത്ത് ദേവിവിഗ്രഹം കണ്ടെത്തി

കൊയിലാണ്ടി: പയ്യോളി കടപ്പുറത്ത് നിന്ന് ദുർഗ്ഗാദേവിയുടെ വിഗ്രഹം കണ്ടെത്തി.സിംഹത്തിൻ്റെ പുറത്തിരിക്കുന്ന ദേവിയുടെ വിഗ്രഹമാണ് പയ്യോളി തീരദേശത്ത് നിന്നും ലഭിച്ചത്.  നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യോളി പോലീസ് എത്തി വിഗ്രഹം പോലീസ് സ്റ്റേഷനിലെക്ക് മാറ്റുകയായിരുന്നു. വിഗ്രഹം വടകര ആർ ഡി ഒ വിന് കൈമാറും. ഇതിന് ശേഷമായിരിക്കും ഏത് ലോഹമാണെന്ന് പരിശോധിക്കുക. ഇപ്പോൾ പയ്യോളി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കയാണ് വിഗ്രഹം.

Comments
error: Content is protected !!