ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്ക്

ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. വ​ട​ക​ര-​കു​റ്റ്യാ​ടി റൂ​ട്ടി​ൽ സ​ർവീ​​സ് ന​ട​ത്തു​ന്ന പി ​പി മോ​ട്ടോ​ർ​സ് ബ​സി​ൽ നി​ന്നാ​ണ് വീ​ണ​ത്. തെ​ക്ക​യി​ൽ ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ ബ​സി​ൽ ക​യ​റി​ത്. വി​ദ്യാ​ർ​ഥി​നി​ക​ളാ​യ കി​ഴ​ക്കെ മു​തു​വാ​ട്ട് അ​തു​ല്യ, അ​ങ്കി​ത (22), തൃ​ശൂ​ർ സ്വ​ദേ​ശി​നി അ​ശ്വ​തി (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​തി​നു​മു​മ്പ് ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ മൂ​ന്ന് പ​ല്ലു​ക​ൾ കൊ​ഴി​ഞ്ഞു​പോ​യി​ട്ടു​ണ്ട്. ഇ​വ​ർ വ​ട​ക​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​ട​ച്ചേ​രി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

Comments
error: Content is protected !!