KOYILANDILOCAL NEWS
ബസ്സിൽ പുതുച്ചേരി മദ്യം കടത്തിക്കൊണ്ടുവന്ന തമിഴ്നാട് സ്വദേശി പിടിയിൽ
കൊയിലാണ്ടി: കേരളത്തിൽ വില്പനാനുമതിയില്ലാത്ത 22.7 ലിറ്റർ പുതുച്ചേരിമദ്യം, കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ കടത്തിക്കൊണ്ടു വരികയായിരുന്ന തമിഴ്നാട് കടലൂർ സ്വദേശി പ്രകാശനെ(67) കൊയിലാണ്ടി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.എ ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വച്ച് ബസ്സിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതിയെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രിവന്റീവ് ഓഫീസർ അബ്ദുൾ ബഷീർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എം ഉല്ലാസ്, എ.കെ രതീഷ്, വി.കെ രൂപേഷ്, ഡ്രൈവർ മുബശീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments