LOCAL NEWS
ബസ് കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് കൊയിലാണ്ടിയില്‍ ബസ് തൊഴിലാളികള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് അവസാനിപ്പിച്ചു
ബസ് കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് കൊയിലാണ്ടിയില്‍ ബസ് തൊഴിലാളികള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് അവസാനിപ്പിച്ചു. എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.
പോലീസ് സ്റ്റേഷനില്‍വെച്ച് മര്‍ദ്ദിച്ചുവെന്നു ആരോപിച്ചാണ് തൊഴിലാളികള്‍ ഇന്ന് രാവിലെ മിന്നല്‍ പണിമുടക്കുമായി രംഗത്തുവന്നത്. കണ്ടക്ടര്‍ക്കെതിരായ പരാതിയില്‍ പൊലീസ് നിയമപ്രകാരമുള്ള നടപടിയുമായി മുന്നോട്ടുപോകും, ബസ് ജീവനക്കാര്‍ പണിമുടക്ക് പിന്‍വലിക്കണമെന്നുള്ള ധാരണയിലാണ് സമരം പിന്‍വലിച്ചത്.
എം.എല്‍.എയ്ക്ക് പുറമേ വിവിധ ബസ് തൊഴിലാളികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആര്‍.ടി.ഒ, നഗരസഭാ വൈസ് ചെയര്‍മാന്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments