Uncategorized
ബഹ്റൈനിൽ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ബഹ്റൈനിൽ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബഹ്റൈനിലെ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനിയായ സാറാ റേച്ചൽ അജി വർഗ്ഗീസ് (14)ആണ് ഇന്ന് രാവിലെ സൽമാനിയ ആശുപത്രിയിൽ മരണമടഞ്ഞത്.
പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ് സാറാ റേച്ചൽ. ഇന്നലെ വൈകിട്ട് കുട്ടിക്ക് ചെറിയരീതിയിൽ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് ഇന്ന് രാവിലെ ഛർദ്ദിയും ഉണ്ടായി. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മുതദേഹം സൽമാനിയ മെഡിക്കൽ കോപ്ലക്സിലെ മോർച്ചറിയിലേക്ക് മാറ്റി. അജി കെ.വർഗീസാണ് പിതാവ്, മാതാവ് മഞ്ജു വർഗീസ് (ബി.ഡി.എഫ് സ്റ്റാഫ്).
Comments