ബാപ്പയും മക്കളും എന്നറിയപ്പെടുന്ന മോഷണസംഘം കോഴിക്കോട് അറസ്റ്റില്‍

ബാപ്പയും മക്കളും എന്നറിയപ്പെടുന്ന മോഷണസംഘം കോഴിക്കോട് അറസ്റ്റില്‍. ചക്കുംകടവ് സ്വദേശി ഫസലുദ്ദീന്‍ (43) മക്കളായ മുഹമ്മദ് ഷിഹാല്‍ (19), ഫാസില്‍ (21) എന്നിവരും കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫ് (19), മാത്തോട്ടം സ്വദേശി അന്‍ഷിദ് (26) എന്നിവരാണ് അറസ്റ്റിലായത്. 

മലാപ്പറമ്പിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നു കാണാതായ മൊബൈല്‍ ഫോണുകളടക്കം 20 ഫോണുകളും കത്തിയും മോഷ്ടിച്ച ബൈക്കും ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ നല്ലളം സ്‌റ്റേഷനിലെ ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായ  തായിഫും ഷിഹാലും മേയ് ആറിനാണ്  ജാമ്യത്തിലിറങ്ങിയത്.

മെഡിക്കല്‍ കോളജ് സ്‌റ്റേഷന്‍ പരിധിയില്‍ ആനശ്ശേരി കാവ് പരിസരത്ത് 30 പവന്‍ സ്വര്‍ണം മോഷണം പോയ അന്നുതന്നെയാണ് കസബ സ്‌റ്റേഷന്‍ പരിധിയില്‍ മൊബൈല്‍ഫോണ്‍ മോഷണം പോയത്. തുടര്‍ന്നാണ് രാത്രിയില്‍ നഗരത്തില്‍ കറങ്ങുന്ന സംഘത്തെ പിന്തുടരാന്‍ തുടങ്ങിയത്. ഇതില്‍ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച പതിനാലുകാരനെ തിങ്കളാഴ്ച അറസ്റ്റുചെയ്തിരുന്നു.

Comments

COMMENTS

error: Content is protected !!