KOYILANDILOCAL NEWS
ബാബു കുനിയിങ്കലിൻ്റെ കുടുംബത്തെ എൻ.ആർ.ഐ.കൊയിലാണ്ടി അനുമോദിച്ചു
![](https://calicutpost.com/wp-content/uploads/2020/07/IMG-20200707-WA0015-300x133.jpg)
കോവിഡ് 19 ദുബൈയിൽ താണ്ഡവമാടിയപ്പോൾ , ദുബൈയിൽ ഒരുക്കിയ ലോകത്തെ ഏറ്റവും വലിയ ഐസൊലേഷൻ സെന്ററായ അൽ വർസാനിൽ ആദ്യാവസാനം വളണ്ടിയറായി സേവനമനുഷ്ഠിച്ചു ദുബായ് സർക്കാരിന്റെ അംഗീകാരം നേടിയ കൊയിലാണ്ടി സ്വദേശി ബാബുരാജ് കുനിയിങ്കലിന്റെ കുടുംബത്തിനെ കൊയിലാണ്ടി എൻ ആർ ഐ ഫോറം അനുമോദിച്ചു. കൊയിലാണ്ടി എം എൽ എ , കെ ദാസൻ ഉപഹാരം നൽകി . മുൻ കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഹരീന്ദ്രൻ മാസ്റ്റർ ,വി പി ഇബ്രാഹിം കുട്ടി , രാജേഷ് കീഴരിയൂർ , എ അസീസ് മാസ്റ്റർ , വായനാരി വിനോദ് , അബ്ദുൽ ഖാദർ പരപ്പാളകം , ബൈജു എംപീസ് , ബാബുവിന്റെ ഭാര്യ റീന മക്കളായ. മാളവിക , അനാമിക, കുടുംബാംഗങ്ങൾ , അധ്യാപകർ , സുഹൃത്തുക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Attachments area
Comments