DISTRICT NEWSKOYILANDILOCAL NEWS
ബാലുശേരിയിൽ സിപിഎം പ്രവർത്തകൻ മർദ്ദനത്തിനിരയായ നിലയിൽ; ലീഗ് എസ് ഡി പി ഐ സംഘമാണ് മർദ്ദിച്ചതെന്ന് സിപിഎം
കോഴിക്കോട്: ബാലുശേരിയിൽ മുപ്പതോളം പേരടങ്ങുന്ന സംഘത്തിന്‍റെ ആക്രമണത്തില്‍ സിപിഎം പ്രവർത്തകൻ ജിഷ്ണുവിന് പരിക്കേറ്റു. വ്യഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. എസ് ഡി പി ഐ യുടെ ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. ലീഗ് എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു. മർദ്ദിച്ച ശേഷം ജിഷ്ണുവിന്റെ കൈയിൽ സംഘം വാൾ പിടിപ്പിച്ചതായും പരാതിയിൽ പറയുന്നു. പാർട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചെന്നും സിപിഎം ആരോപിക്കുന്നു.ഒരു മണിയോടെ ജീഷ്ണുവിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ച സംഘം മൂന്ന് മണിയോടെ ബാലുശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണുവിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Comments