ബാലുശ്ശേരിയിൽ ഭർതൃവീട്ടിൽ നവവധു മരിച്ച നിലയിൽ
ബാലുശ്ശേരി: ബാലുശ്ശേരിയിൽ നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ. മാനിപുരം സ്വദേശിനി നീറ്റോറ ചാലിൽ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് പത്തു ദിവസം മാത്രമുള്ളപ്പോഴാണ് പതിനെട്ടു വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഒൻപതാം തീയതിയായിരുന്നു വിവാഹം. ബാലുശ്ശേരി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രാവിലെ തേജോലക്ഷ്മിയെ അനക്കമില്ലാത്ത നിലയിൽ കണ്ടത്തിയതിനെ തുടർന്ന് ഭർത്താവ് തന്റെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തേജോലക്ഷ്മിയുടെ മരണം ആത്മഹത്യയാണെന്ന് സ്ഥിതീകരിക്കാനായിട്ടില്ല. എന്നാൽ ജനൽ കമ്പിയിൽ തുണി കുരുക്കിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്യുസ്റ്റ് നടപടി ആരംഭിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ഉടൻ പോസ്റ്മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
കൊടുവള്ളി മാനിപുരം കാവിൽ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ്.