CALICUTDISTRICT NEWSUncategorized
ബാലുശ്ശേരി മഞ്ഞപുഴയിൽ കാണാതായ മിഥുലാജിന്റെ മൃതദേഹം കണ്ടെത്തി
ഇന്നലെയാണ് ഹൈസ്കൂളിനടുത്ത് ഉണ്ണൂൽമ്മൽ കണ്ടി നസീറിന്റെ മകൻ മിഥുലാജിനെ കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായത്. വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കാനിറങ്ങവെയാണ് ഒലിച്ചു പോയത്. കനത്ത മഴയെ തുടർന്നു പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു.20 മണിക്കൂര്‍ നടത്തിയ തെരച്ചിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. കാണാതായ സ്ഥലത്തുനിന്നും നൂറുമീറ്റര്‍ ദൂരെ മരത്തില്‍ തങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.
Comments