DISTRICT NEWS
ബാവുപ്പാറ അംഗൻവാടിയിൽ സാമൂഹിക വിരുദ്ധരുടെ ശല്യം
നേരത്തെയും രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധർ അംഗൻവാടിയുടെ പൂട്ട് പൊളിക്കുകയും ഫർണിച്ചറുകളും മറ്റും നശിപ്പിക്കുകയും ചെയ്തിരുന്നു. വാർഡ് അംഗം ജസ്മിന ചങ്ങരോത്ത് സന്ദർശിച്ചു. അംഗൻവാടി ജീവനക്കാരുടെ പരാതിയെ തുടർന്ന് വടകര പൊലീസ് കേസെടുത്തു. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്നും സി.പി.എം ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ വി.എം. സുരേഷ് അധ്യക്ഷത വഹിച്ചു.
Comments