ജില്ലയിലെ 56 കോവിഡ് ആശുപത്രികളിലായി 1032 കിടക്കകൾ

കോഴിക്കോട്‌: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 56 കോവിഡ് ആശുപത്രികളിലെ 3220 കിടക്കകളിൽ  1032 എണ്ണം ഒഴിവുണ്ട്. 72 ഐ. സി.യു കിടക്കകളും 21 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 362 കിടക്കകളും ഒഴിവുണ്ട്. 13 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 308 കിടക്കകൾ, 24 ഐ. സി. യു,  12 വെന്റിലേറ്റർ, 182 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്.

10 സി.എഫ്.എൽ.ടി.സികളിലായി ആകെയുള്ള 916 കിടക്കകളിൽ  482 എണ്ണം ബാക്കിയുണ്ട്. എസ്. എൽ. ടി.സികളായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ 52 കിടക്കകളും, കാരപ്പറമ്പ് ഹോമിയോ കോളേജിൽ 51 എണ്ണവും, എൻ.ഐ. ഇ. എൽ. ടിയിൽ 95 എണ്ണവും എൻ. ഐ. ടി എം. ബി. എ ഹോസ്റ്റലിൽ 197 കിടക്കകളും ഒഴിവുണ്ട്. 80 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2030 കിടക്കകളിൽ 1567 എണ്ണം ഒഴിവുണ്ട്.

Comments

COMMENTS

error: Content is protected !!