CRIME
ബിജെപി പ്രവർത്തകനായ നിജുവിനെ വധിക്കാൻ ശ്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യണം.
ബുധനാഴ്ച രാത്രി നടന്ന സംഭവത്തിൽ പ്രതികളെ പിടികൂടാൻ ദിവസങ്ങൾക്ക് ശേഷവും പോലീസിന് സാധിക്കാത്തതിൽ ബിജെപി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് പോലീസ് തികഞ്ഞ പരാജയമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.
സംഭവം നടന്ന കവലാട് പ്രദേശത്ത് നിന്നും രണ്ട് കുടുംബങ്ങളുടെ തിരോധാനം ദുരൂഹത വർദ്ധിപ്പിക്കുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി രംഗത്ത് ഇറങ്ങുമെന്ന് ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി പ്രസ്ഥാവനയിലൂടെ മുന്നറിയിപ്പ് നൽകി. എസ്.ആർ ജയ്കിഷ്, കെ.വി സുരേഷ്, വി.കെ ജയൻ, വായനാരി വിനോദ് ,അഡ്വ.വി സത്യൻ, വി.കെ മുകുന്ദൻ ,ഒ മാധവൻ, കെപിൽ മനോജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
Comments