എടിഎം മെഷീനിൽ കൃത്രിമം നടത്തി പണം തട്ടുന്ന സംഘം പിടിയിൽ

38 എടിഎം കാർഡുകൾ ഇവരിൽ നിന്നും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സമാന തരത്തിലുള്ള തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം. മണ്ണാർക്കാട് ന​ഗരത്തിലെ ഹിറ്റാച്ചി എന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറിൽ ഇന്ന് രാവിലെ 10 മണിക്ക് ഇവർ എത്തി തട്ടിപ്പ് നടത്താൻ ശ്രമിച്ചിരുന്നു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്നവർക്ക് സംശയം തോന്നിയതിനെ തുടർന്ന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

പ്രതികൾ കേരളത്തിലെ എ ടി എമ്മുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാനത്ത് കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പ്രധാനമായും അന്വേഷിക്കും.

Comments

COMMENTS

error: Content is protected !!