ബി കോം വിദ്യാർത്ഥിനി പള്ളിക്കുനി റിഹാനയുടെ മരണം;ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. നാട്ടിൽ പ്രചരിക്കുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ

കൊയിലാണ്ടി: മലബാർ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി, പൊയിൽക്കാവ് പള്ളിക്കുനി റിഹാന (19) ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടു കിട്ടിയതായി പോലീസ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് റിഹാനയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇത് കണ്ട ഉമ്മ അടുത്ത ബന്ധുക്കളെയും, മറ്റുള്ളവരെയും വിവരം അറിയിക്കുകയും ബന്ധുക്കൾ വാതിൽ ചവിട്ടി തുറന്ന്, റിഹാനയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തു.


റിഹാന എഴുതിയതായിപ്പറയുന്ന ആത്മഹത്യാ കുറിപ്പ് പിന്നീടാണ് കണ്ടെടുത്തത്. സി ഐ, എൻ സുനിൽകുമാറിന്റെ അന്വേഷണത്തിലാണ് കുറിപ്പ് കണ്ടെത്താനായത്. ആത്മഹത്യ കുറിപ്പെന്ന് പറയുന്ന ഒരു കത്ത് അദ്ദേഹത്തിന് അയച്ചു കിട്ടുകയായിരുന്നു. ആതിൽ എഴുതിയത് “ഉമ്മ ,വാപ്പി ഇന്നോട് പൊറുക്കണം. ഞാൻ ഇൻ്റെ ഭാഗത്തു നിന്നു വന്ന എല്ലാറ്റിനും ഇന്നോട് പൊരുത്തപ്പെടണം, ഇന്നെ വെറുക്കല്ലട്ടോ, അസ്സലാം മലൈക്കും, ഉമ്മ ഒരു കാര്യം കൂടി ഉമ്മാൻ്റെ ബാപ്പ ഉണ്ടല്ലോ ഉമ്മയ്ക്ക് ഏറ്റവും ,ഇഷ്ടമുള്ള ആള് ,ഓരോട്, ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്, ഒന്നും കുടി അറിയിക്കാനുണ്ട് എല്ലാം സഹിച്ച് ഇനി ആവുന്നില്ല. അത് കൊണ്ടാണ് ഉമ്മാ ….” എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നതെന്നാണ് വിവരം. ആത്മഹത്യാ കുറിപ്പെന്ന് പറയുന്ന ഈ കത്ത് ചിലർ കോപ്പിയെടുത്ത് വ്യാപകമായി പ്രചരിപ്പിച്ചു.

അത് പലതരത്തിലുള്ള തെറ്റായ വിവരങ്ങൾ നാട്ടിൽ പ്രചരിക്കാനിടയാക്കിയതായി പോലീസ് അറിയിച്ചു. ആരെങ്കിലും ഈ പെൺകുട്ടിക്ക് ശാരീരി രികമോ മാനസികമോ ആയ ഉപദ്രവങ്ങൾ എൽപ്പിച്ചതായുള്ള എന്തെങ്കിലും തെളിവുകളോ സൂചനകളോ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ലെന്ന് സി ഐ സുനിൽകുമാർ കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അത്തരം സൂചനകളൊന്നുമില്ല. പെൺകുട്ടിക്ക് എന്തെങ്കിലും പ്രണയബന്ധങ്ങളോ മറ്റോ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം പോലീസ് വിശദമായി അന്വേഷിച്ചു വരുന്നുണ്ട്. അതിന് ശേഷമേ മരണത്തെക്കുറിച്ച് എന്തെങ്കിലും പറയാനാവൂ. അല്ലാത്ത നിലയിൽ പ്രചരിപ്പിക്കുന്നതൊക്കെ തെറ്റായ കാര്യങ്ങളാണ്. സംഭവത്തെ കുറിച്ച് ഡി വൈ എസ് പി ഹരിപ്രസാദ്, സി ഐ, എൻ സുനിൽകുമാർ, എസ്.
ഐമാരായ എം എൻ അനൂപ്, ആർ അരവിന്ദ് തുടങ്ങിയവരുടെ നേതൃത്വത്തി അന്വേഷണം നടന്നു വരികയാണ്. പെൺകുട്ടിയുടെ ബന്ധുക്കളിൽ ചിലരെ സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് (കലിക്കറ്റ് പോസ്റ്റിലല്ല) അടിസ്ഥാനമില്ലന്നും പോലീസ് അറിയിച്ചു.

Comments
error: Content is protected !!