LOCAL NEWS
ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന ശില്പി ബി.ആർ അംബേദ്കർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
കൊയിലാണ്ടി:ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന ശില്പി ബി.ആർ അംബേദ്കർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഓഫീസിൽ നടന്ന പരിപാടി ബി.ജെ.പി കോഴിക്കോട് ജില്ല ട്രഷറർ വി.കെ ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എസ്സ് .ആർ ജയ്കിഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം ജന.സെക്രട്ടറി കെ.വി സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി.വി.കെ മുകുന്ദൻ, മാധവൻ ഒ, ഗിരിജ ഷാജി, അഭിൻ അശോക്, വൈശാഖ് കെ, പ്രീജിത്ത് ,രവി വല്ലത്ത്, മനോജ് കെ.പി.എൽ എന്നിവർ സംസാരിച്ചു
Comments