പുൽപ്പള്ളിയിൽ കഞ്ചാവ് കടത്തുന്നതിനിടെ കൊയിലാണ്ടി സ്വദേശി പിടിയിൽ

പെരിക്കല്ലൂർ: കൊയിലാണ്ടി ചെങ്ങോട്ടുകാവിലെ മേലൂർ മോനു എന്ന പി പി അശ്വന്ത്, (21 വയസ്സ്) രണ്ട് കിലോ കഞ്ചാവുമായി പുൽപ്പള്ളി പെരിക്കല്ലൂരിൽ പിടിയിലായി. കഞ്ചാവ് കടത്ത് സംബന്ധിച്ച രഹസ്യ വിവരത്തെ തുടർന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആന്റിനാർക്കോട്ടിക് പോലീസ് സേനാംഗങ്ങളും, പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ ആനന്ദകൃഷ്ണനും സംഘവും സംയുക്തമായി പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിലാണ് 1.928കിലോഗ്രാം കഞ്ചാവുമായി അശ്വന്തിനെ പിടികൂടിയത്.
സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട രണ്ടാം പ്രതിയായ കോഴിക്കോട് കൊയിലാണ്ടി മേലൂർ വിഷ്ണു (25) നെ പിടികൂടുന്നതിനായി തുടരന്വേഷണം നടന്നു വരികയാണ്. പ്രതികൾക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ രാത്രി പെരിക്കല്ലൂർ കബനി നദിയുടെ തീരത്തു നിന്നും ആണ് പോലീസ് ഇവരെ പിടികൂടിയത്. കഞ്ചാവ് കടത്തിനും മറ്റുമായി, ആന കയറാതിരിക്കാനുള്ള സോളാർ വേലിയും മറ്റും ഇവർ നശിപ്പിച്ചതായി നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. ഈ ഭാഗങ്ങളിലൂടെ മയക്ക് മരുന്നുകളും, ലഹരിവസ്തുക്കളും നിർബാധം കടത്തുന്നതായി നാട്ടുകാർ പറയുന്നു

Comments

COMMENTS

error: Content is protected !!