Uncategorized
ബി ജെ പി ചെങ്ങോട്ട്കാവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചെങ്ങോട്ട്കാവ് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി


കൊയിലാണ്ടി:കേരളത്തിന്റെ വരുമാനം മുഴുവൻ പിണറായി സർക്കാർ കൊള്ളയടിക്കുകയാണെന്നും അഴിമതിയിൽ പിണറായി സർക്കാറിന്റെ കാർബൺ കോപ്പിയായി ചെങ്ങോട്ട്കാവ് പഞ്ചായത്ത് മാറിയിരിക്കുന്നു എന്നും അതാണ് പഞ്ചായത്തിലെ ഭരണസ്തംഭനത്തിന് കാരണമായിരിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന വക്താവ് അഡ്വ വി.പി ശ്രീപത്മനാഭൻ പറഞ്ഞു. ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനും അഴിമതിക്കും സ്വജന പക്ഷപാതത്തിനും എതിരെ ബി.ജെ.പി.ചെങ്ങോട്ട്കാവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചെങ്ങോട്ട്കാവ് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പി ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മറ്റി പ്രിയ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് , ജില്ല കമ്മറ്റി അംഗം അഡ്വ.വി സത്യൻ, വി.കെ മുകുന്ദൻ , വിനിൽ രാജ്, അഭിലാഷ് പോത്തല, മാധവൻ ബോധി,ഉണ്ണികൃഷ്ണൻ വെള്ളിയാംതോട്, എന്നിവർ സംസാരിച്ചു. ചെങ്ങോട്ട് കാവ് പഞ്ചായത്ത് വാർഡ് മെമ്പർമാരായ സുധ കാവുങ്കാ പൊയിൽ, ജ്യോതി നളിനം, സി.കെ ഗോപി എന്നിവർ നേതൃത്വം നൽകി.

Comments