ബുധാനാഴ്ച വൈകീട്ടു മുതൽ കാണാതായ പതിനാറുകാരിയെ ഇനിയും കണ്ടെത്താനായില്ല

കോഴിക്കോട് : കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാതായ അഞ്ജന കൃഷ്ണ എന്ന പത്താംക്ലാസുകാരിയെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചില്ല. ജൂലൈ ആറ് (ബുധനാഴ്ച) വൈകിട്ട് മുതലാണ് അഞ്ജനയെ കാണാതായത്. കുട്ടി പഠിക്കുന്ന നടക്കാവ് ഗേൾസ് ഹൈസ്കൂളിലേക്ക് സർട്ടിഫിക്കറ്റുകൾ വാങ്ങാൻ എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. ഉള്ള്യേരിയിലെ പരേതനായ ഓരോഞ്ചേരിക്കണ്ടി കൃഷ്ണൻ കുട്ടിയുടേയും തലക്കുളത്തൂരിലെ മാട്ടുവയൽ ഷിജിനിയുടേയും മകളാണ് ഈ പതിനാറുകാരി. അമ്മ വീടായ തലക്കുളത്തൂർ മാട്ടുമ്മലിൽ നിന്നാണ് നാടക്കാവ് സ്കൂളിൽ പോയ്ക്കൊണ്ടിരുന്നത്.


അഞ്ജന അവസാനമായി ബന്ധുക്കളെ വിളിച്ചത് തലക്കുളത്തൂരിലെ നാലുപുരയിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന നാസർ എന്നൊരാളുടെ ഫോണിൽ നിന്നാണെന്ന് ബന്ധുക്കൾ പറയുന്നു. ഈ ഫോണിലേക്ക് ബന്ധുക്കൾ തിരികെ വിളിച്ചപ്പോൾ, ഇയാൾ കയർത്തു സംസാരിച്ചതായും പറയുന്നു. പിന്നീട് ഇയാളുടെ ഫോണും ഓഫ് ചെയ്ത നിലയിലാണ്. കുന്നമംഗലം ടവർ ലൊക്കേഷനിൽ പരിധിയിൽ ചില സുഹൃത്തുക്കളോടൊപ്പമാണ് പെൺകുട്ടി ഇപ്പോഴുള്ളത് എന്നാണ് വീട്ടുകാർക്ക്‌ കിട്ടുന്ന വിവരം. എലത്തൂർ സി ഐ സായൂജിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ്സന്വേഷിക്കുന്നത്. കുട്ടിയെ പെട്ടെന്ന് കണ്ടെത്താനാകും എന്നാണ് പോലീസിന്റെ പ്രതീക്ഷ.

Comments

COMMENTS

error: Content is protected !!