LOCAL NEWS
ബുളളറ്റ് ബൈക്ക് കളവു പോയതായി പരാതി
കൊയിലാണ്ടി: പുളിയഞ്ചേരിയിലെ മുറാദിൽ സഫ്നാസിന്റെ ഉടമസ്ഥതയിലുള്ള കെ എൻ 56 യു 0202 നമ്പർ ബുള്ളറ്റ് മോട്ടോർ ബൈക്ക് കളവുപോയതായി പരാതി. മെയ് ഏഴിന് രാത്രി മൂടാടി മുജാഹിദ് പള്ളിക്കു സമീപമുള്ള ഷാനിബിന്റെ വീട്ടിൽ നിന്നാണ് വാഹനം കളവുപോയതെന്ന് ഉടമ പറയുന്നു. രാത്രി ഒന്നര വരെ വാഹനം വീട്ടിൽ തന്നെയുണ്ടായിരുന്നു. എട്ടാം തിയ്യതി രാവിലെ പത്തുമണിയോടെയാണ് വാഹനം മോഷണം പോയ വിവരം അറിയുന്നത്. ഉടമ പോലീസിൽ പരാതി നൽകി.
Comments