KOYILANDILOCAL NEWS
ബൈക്കിന് പിന്നില്‍ ടിപ്പർ ലോറി ഇടിച്ചു 12കാരി മരിച്ചു

പേരാമ്പ്ര: ബൈക്കിന് പിന്നില്‍ ടിപ്പർ ലോറി ഇടിച്ചു 12 വയസ്സുകാരി മരിച്ചു. പേരാമ്പ്ര എ യു പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും കായണ്ണ പാടയാട്ടുപൊയില്‍ ഷിജുവിന്റെ മകളുമായ നിരഞ്ജനയാണ് മരിച്ചത്.
സ്കൂളില്‍ നിന്ന് യു എസ്എ സ് ക്ലാസ് കഴിഞ്ഞ് വരുമ്പോൾ കായണ്ണ കനാല്‍ റോഡില്‍ വെച്ചായിരുന്നു അപകടം. സഹപാഠിയോടൊപ്പം അവളുടെ പിതാവിന്റെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ബൈക്കിന് പിന്നില്‍ ടിപ്പറിടിച്ചതിനെ തുടര്‍ന്ന് നിരഞ്ജന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ച യുവാവും മകളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കായണ്ണ സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരി ഷിജിയാണ് മാതാവ്. സഹോദരന്‍ നൗമിക് (പേരാമ്പ്ര എ യു പി സ്‌ക്കൂള്‍ വിദ്യാര്‍ഥി).
Comments