KOYILANDILOCAL NEWS

ബൈക്കിൽ യാത്രചെയ്യവേ യുവാവിന് ഹെൽമെറ്റിനുള്ളിൽ നിന്ന് പാമ്പിന്റെ കടിയേറ്റു

ബൈക്കിൽ യാത്രചെയ്ത യുവാവിന് ഹെൽമെറ്റിനുള്ളിൽ കടന്നുകൂടിയ പാമ്പിന്റെ കടിയേറ്റു. നടുവത്തൂർ കൊളപ്പേരി രാഹുലിനാണ്  കടിയേറ്റത്. സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ രാഹുൽ ജോലിസ്ഥലത്തേക്ക് പോകുമ്പോൾ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

നടുവത്തൂരിൽനിന്ന് കൊയിലാണ്ടിയിലേക്കുള്ള യാത്രാമധ്യേ ബൈക്കിൽ അല്പദൂരം സഞ്ചരിച്ചപ്പോൾ രാഹുലിന് തലയുടെ വലതുഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെട്ടു. തുടർന്ന് ഹെൽമറ്റ് ഊരി പരിശോധിച്ചപ്പോഴാണ് ഉൾഭാഗത്തായി വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടത്. ഹെൽമറ്റ് ഊരിയ ഉടൻതന്നെ പാമ്പ് നിലത്തുവീണെന്നും തുടർന്ന് ഇഴഞ്ഞുപോയെന്നും രാഹുൽ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് രാഹുലിനെ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 24 മണിക്കൂറിനുശേഷമാണ് രാഹുലിന്റെ നിലമെച്ചപ്പെട്ടത്. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കുശേഷം ചൊവ്വാഴ്ച രാത്രി രാഹുൽ വീട്ടിൽ തിരിച്ചെത്തി. 10 ദിവസത്തെ വിശ്രമത്തിന് ഡോക്ടർമാർ നിർദേശിച്ചതായി രാഹുൽ പറഞ്ഞു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button