കോതമംഗലം മഹാവിഷ്ണു ക്ഷേത്ര മഹോല്‍സവത്തിന് കൊടിയേറി

 
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്ര മഹോല്‍സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തളിപറമ്പ്
ച്യവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഇല്ലത്ത് ശ്രീ കുബേരൻ നമ്പൂതിരിപ്പാടിന്റ മുഖ്യ കാർമ്മികത്വത്തിൽ ആയിരുന്നു കൊടിയേറ്റം.
തുടർന്ന് പ്രാദേശിക കലാകാരൻമാർ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു.
ചൊവ്വാഴ്ച സ്വാതി തിയേറ്റർസിന്റ നാടകം കൃഷ്ണായനം, ബുധനാഴ്ച എസ് എസ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള. ശനിയാഴ്ച പള്ളിവേട്ട, വമ്പിച്ച കരിമരുന്ന് പ്രയോഗം, ഞായറാഴ്ച ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.
Comments

COMMENTS

error: Content is protected !!