CALICUTDISTRICT NEWSMAIN HEADLINES
ബ്രിട്ടനിൽനിന്ന് എത്തിയ മൂന്ന് പേർക്ക് കോവിഡ്

കോഴിക്കോട്: ബ്രിട്ടനിൽനിന്ന് കോഴിക്കോട്ടെത്തിയ മൂന്ന് പേർക്ക് കോവിഡ്. വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടെത്തിയ മെഡിക്കൽ കോളേജ് സ്വദേശിയായ മുപ്പത്തിയാറുകാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ കുട്ടിക്കും മുക്കം സ്വദേശിക്കും പിന്നീട് രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനിൽ മാരക വൈറസ് സ്ഥിരീകരിച്ചശേഷം കേരളത്തിലെത്തിയവരിൽ കണ്ടെത്തിയ ആദ്യപോസിറ്റീവ് കേസാണിത്. മൂന്നുപേരും അതിജാഗ്രതാ വിഭാഗത്തിൽ പരിചരണത്തിലാണ്.
ഇവരുടെ സ്രവം പ്രത്യേക പരിശോധനക്കായി പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. നാലു ദിവസത്തിനകം ഫലം ലഭിക്കുമെന്നാണ് വിവരം. ജനിതക മാറ്റം സംഭവിച്ച മാരക കോവിഡ് വൈറസ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അവിടെനിന്ന് വന്നവർക്ക് പ്രത്യേക പ്രോട്ടോകോളാണ് ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയത്. നവംബർ 25നു ശേഷം 68 പേർ കോഴിക്കോട് ജില്ലയിൽ എത്തിയതായാണ് സർക്കാരിന്റെ പുതിയ കണക്ക്. ഇതിൽ 14 ദിവസം മുമ്പ് എത്തിയവർ അതിജാഗ്രതാ നിരീക്ഷണത്തിലാണ്.
Comments