കുഞ്ഞാലിക്കുട്ടി പിണറായിയെ അഭിനന്ദിക്കുമ്പോൾ

അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി സര്‍ക്കാറിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്താണ്.  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ആയി ചടങ്ങ് വീക്ഷിക്കുമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറയുകയുണ്ടായി. തിരഞ്ഞെടുപ്പിലെ തിരിച്ചടിയും കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെ തളർച്ചയും ലീഗിൽ സമ്മിശ്രമായ അഭിപ്രായ രൂപീകരണങ്ങൾക്ക് കാരണമായിട്ടുണ്ട്. അതിനിടയിലാണ് കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റ് ശ്രദ്ധയാകർഷിച്ചത്.

എഫ് ബി കുറിപ്പ്:
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ശ്രീ.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭക്ക് അഭിനന്ദനങ്ങള്‍. മുഖ്യമന്ത്രിയെ വിളിച്ച് ആശംസകള്‍ നേര്‍ന്നു. ഈ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ആയി ചടങ്ങ് വീക്ഷിക്കും. പ്രതിസന്ധിയുടെ ഈ കാലത്ത് ജനങ്ങള്‍ സര്‍ക്കാറില്‍ അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കാന്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാറിന് കഴിയട്ടെ. ഏറ്റവും മികച്ചതും ക്രിയാത്മകവുമായ പ്രതിപക്ഷമായി യു.ഡി.എഫ് ഉണ്ടാവും. ഒന്നിച്ച് നില്‍ക്കേണ്ട വിഷയങ്ങളില്‍ സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ നല്‍കും, വിയോജിപ്പുകള്‍ ശക്തമായി രേഖപ്പെടുത്തുകയും ചെയ്യും.

ഡോ. എം.കെ മുനീറും മന്ത്രിസഭയെ അഭിനന്ദിച്ചുകൊണ്ട് ഫേസ് ബുക്ക് പോസ്റ്റ് ചെയ്തു.

 

Comments

COMMENTS

error: Content is protected !!