ബ്ലാക്ക് ഫംഗസ്. കോട്ടയത്ത് രോഗി മരിച്ചു

കൊവിഡ് ചികിത്സക്കിടെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം മരണപ്പെട്ട രോഗിക്ക് ബ്ലാക്ക് ഫംഗസ്. പത്തനംതിട്ട റാന്നി വടശ്ശേരിക്കര മുണ്ടപ്ലാക്കല്‍ സുരേഷ് കുമാര്‍(55) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അതീവ ഗുരുതരാവസ്ഥയില്‍ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നത്. മരണ ശേഷം മൃതദേഹത്തില്‍ നിന്ന് സാംപില്‍ ശേഖരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്കരിക്കയും ചെയ്തു. ശനിയാഴ്ച പരിശോധനാ ഫലം വന്നപ്പോഴാണ് ബ്ലാക്ക് ഫംഗസ് ബാധയുണ്ടായിരുന്നതായി കണ്ടെത്തിയത്

 

Comments

COMMENTS

error: Content is protected !!