ഭാഗിക ഗതാഗത നിയന്ത്രണം ഇന്ന് മുതല്‍


കൊയിലാണ്ടി – താമരശ്ശേരി – മുക്കം – അരീക്കോട് – എടവണ്ണ (കെ.ടി.എം.എ.ഇ)  റോഡില്‍ തകര്‍ന്ന കള്‍വര്‍ട്ട് പുനര്‍ നിര്‍മ്മാണ പ്രവൃത്തി ഇന്ന് (ജനുവരി 31) തുടങ്ങും. പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സംസ്ഥാനപാത 38 ല്‍ പേരാമ്പ്ര ടൗണ്‍ പരിഷ്‌കരണ പ്രവൃത്തി നടത്തുന്നതിന്റെ ഭാഗമായി പേരാമ്പ്ര ടൗണില്‍ ബസ് സ്റ്റാന്റിനും ചെമ്പ് റോഡ് കവലയ്ക്കുമിടയിലെ കലുങ്ക് പുതുക്കി പണിയുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതു വരെ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കും.
കുറ്റ്യാടി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പേരാമ്പ്ര – പൈതോത്ത് റോഡില്‍ പ്രവേശിച്ച് ചെമ്പ്ര റോഡ് വഴി പോകേണ്ടതാണ്. കോഴിക്കോട് ഭാഗത്തുനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സംസ്ഥാനപാത വഴി തന്നെ പോകാവുന്നതാണെന്നും അറിയിച്ചു.

Comments

COMMENTS

error: Content is protected !!