CALICUTDISTRICT NEWS

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട്: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ കമ്മറ്റി, മെഗാ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നതായി സംഘാടകർ പത്രകുറിപ്പിൽ അറിയിച്ചു. ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ യാണ് വിഷയം. സെപ്തംബർ 21ന് ബുധനാഴ്ച മനോരമാ ജംഗ്ഷന് സമീപമുള്ള രാജീവ്‌ഗാന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി.

എൽപി, യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ജലഛായാചിത്ര രചനാ മത്സരമായിരിക്കും സംഘടിപ്പിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ 8547703004 വാട്സാപ്പ് നമ്പറിലോ https://docs.google.com/forms/d/e/1FAIpQLSc9RnI-vR8qfEkRhldj7wIFuQghIFP30-8zHz11-fiiSG0qNg/viewform?usp=sf_link ഗൂഗിൾ ഫോമിലോ പേർ രജിസ്റ്റർ ചെയ്യാം. സ്പോർട്ട് രജിസ്ടേഷനായും പങ്കെടുക്കാം. രജിസ്ടേഷൻ ബുധനാഴ്ച കാലത്ത് ഒമ്പതു മണി മുതൽ ഒമ്പതരവരേയായിരിക്കും. അന്വേഷണങ്ങൾക്ക് 9495760688 നമ്പറിൽ വിളിക്കാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button