ഭാര്യയെ ശല്യം ചെയ്തയാളെ ഭര്‍ത്താവ് സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു.
ഭാര്യയെ ശല്യം ചെയ്തയാളെ ഭര്‍ത്താവ് സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു. മുരിങ്ങൂര്‍ സ്വദേശി താമരശേരി വീട്ടില്‍ മിഥുന് ആണ് കൊല്ലപ്പെട്ടത്. കാക്കുളിശേരി സ്വദേശി ബിനോയ് പറേക്കാടന്‍ ആണ് പ്രതി. മാള വലിയപറമ്പിലാണ് സംഭവം. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിന്റെ പകയാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.
മിഥുന്റെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതി മാള സ്റ്റേഷനിലെത്തി കീഴടങ്ങി.
സംഭവത്തിന് ശേഷം പ്രതി ബിനോയ് മാള പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. നേരത്തെ തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. കഞ്ചാവ് വില്പന അടക്കം രണ്ടു കേസുകളിലെ പ്രതിയായിരുന്നു മിഥുന്. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിരുന്നു.
പിന്നാലെ മിഥുന് ബിനോയിയെ തേടി മാളയില്‍ എത്തുകയായിരുന്നു. ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. വഴക്കിനിടെ, ബിനോയ് സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.