KOYILANDILOCAL NEWS
ഭിന്നശേഷിക്കാര്‍ക്ക് സ്കൂട്ടറുകള് വിതരണം ചെയ്തു
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഭിന്നശേഷിക്കാരായവര്‍ക്ക് സൈഡ് വീലുകള്‍ ഘടിപ്പിച്ച സ്കൂട്ടറുകള് വിതരണം ചെയ്തു. 7.5 ലക്ഷം രൂപ ചെലവില്‍ 9 പേര്‍ക്കാണ് സ്കൂട്ടറുകള് ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ശോഭ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്മാന് കെ.സി.ഗീത അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്തംഗങ്ങളായ പി.കെ.ഷീജ, വിജയന് കണ്ണഞ്ചേരി, കെ.എം.ജാനു, മോഹനന് വീര്‍വീട്ടില്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം സത്യനാഥന് മാടഞ്ചേരി, ഗ്രാമ ബ്ലോക്ക് സെക്രട്ടറി ടി.മനോജ് കുമാര്‍, സിഡി.പി.ഒ. പി.പി.അനിത, സുഹറ മെഹബൂബ്, സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.എം.അനിത എന്നിവര്‍ സംസാരിച്ചു.
Comments