ശിവദാസ് ചേമഞ്ചേരിയെ ആദരിച്ചു

ചേമഞ്ചേരി: താളവാദ്യസംഗീത രംഗത്ത് ആറു പതിറ്റാണ്ട് കാലത്തെ നിറഞ്ഞ സാന്നിദ്ധ്യമായ കലാകാരൻ ശിവദാസ് ചേമഞ്ചേരിയ്ക്കുള്ള ആദരപരിപാടിയായ ശിവദം, പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിൽ സംഘടിപ്പിക്കപ്പെട്ടു.

കാഞ്ഞിലശ്ശേരി പത്മനാഭൻ്റെ നേതൃത്വത്തിലുള്ള ചെണ്ടമേളം, അശോകൻ തലക്കുളത്തൂരിൻ്റെ നാദസ്വര കച്ചേരി, സുനിൽ തിരുവങ്ങൂരിൻ്റെ സംഗീത സംവിധാനത്തിൽ സ്വാഗത ഗാനം, ശിവദാസ് ചേമഞ്ചേരിയുടെ ശിഷ്യരായ മുപ്പത് തബലിസ്റ്റുകൾ ചേർന്നവതരിപ്പിച്ച നാദാർച്ചന, അർജൂൻ കാളി പ്രസാദ്, സർഫറരാസ്ഖാൻ ബാഗ്ലൂർ, തബലസോളോ, ഗുരുവന്ദനം, ശിവദാസ് ചേമഞ്ചേരിക്കൊപ്പം സംഗീത പരിപാടികളിൽ പങ്കെടുത്ത കലാകാരന്മാർ ചേർന്നവതരിപ്പിച്ച സ്മൃതി മധുരം ഗാനമേള എന്നിവ അരങ്ങേറി.

പ്രശസ്ത മൃദംഗ വിദ്വാൻ എൻ. ഹരി ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ ഹരിപ്പാട് കെ.പി.എൻ. പിള്ള, ഡോ. ബ്രിജേഷ് , സത്യൻ കെ.പി., പ്രഭാകരൻ ആറാഞ്ചേരി, പ്രഭാകരൻ കൊയിലാണ്ടി, എന്നിവർ പ്രസംഗിച്ചു. യു.കെ. രാഘവൻ ആദരഭാഷണം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉപഹാര സമർപ്പണം നടത്തി. ശിവദാസ് ചേമഞ്ചേരി ആത്മസ്പന്ദനം നടത്തി.
ശിവദാസ് ചേമഞ്ചേരിയുടെ ശിഷ്യരുടെ കൂട്ടായ്മയാണ് ശിവദം ഗുരുവന്ദന പരിപാടികൾ ഒരുക്കിയത്.

Comments

COMMENTS

error: Content is protected !!