CALICUTDISTRICT NEWS
ഭിന്നശേഷി ദിനാചരണം : സെമിനാര്‍ 28 ന്

സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാചരണ പരിപാടികള്‍ ഡിസംബര്‍ മൂന്നിന് വിവിധ പരിപാടികളോട ആചരിക്കും. ഇതിനു മുന്നോടിയായി ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ദി റൈറ്റ്സ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റി ആക്ടിനെകുറിച്ചും, ഏര്‍ളി ഇന്റര്‍വെല്‍ഷന്‍ ഓഫ് ഡിസബിലിറ്റീസ് എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊളളിച്ച് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, റിസോഴ്സ് ടീച്ചര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി സെമിനാര്‍ സംഘടിപ്പിക്കും. നാളെ (നവംബര്‍ 28) കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 മുതല്‍ ഒരു മണി വരെ നടത്തുന്ന സെമിനാര്‍ സബ്ബ് കലക്ടര്‍ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് അധ്യക്ഷത വഹിക്കും. സെമിനാറില്‍ ഇംഹാന്‍സിലെ ഏര്‍ളി ഇന്റര്‍വെന്‍ഷനിസ്റ്റ് ജസ്റ്റിന്‍ പി കുര്യന്‍ ”ഭിന്നശേഷി അവകാശ നിയമം 2016 -പരിമിതി നേരത്തെ കണ്ടെത്തലും പരിഹാരവും” എന്ന വിഷയത്തില്‍ സംസാരിക്കും.
Comments