ഭിന്നശേഷി വിദ്യാർത്ഥിനിയെ തട്ടിക്കൊണു പോകാനുള്ള ശ്രമത്തെ ഗൗരവത്തോടെ കണ്ട് ശക്തമായ അന്വേഷണം നടത്തണം

 

പുറക്കാട്: ശാന്തി സദനം ഭിന്നശേഷി വിദ്യാലയത്തിൽ പഠിക്കുന്ന കുരുടിമുക്ക് കിഴക്കേടത്ത് മിത്തൽ സാബത്തിൻ്റെ മകൾ ഫാത്തിമാഷെറിനെ സ്കൂൾ അവധി ദിവസം വീട്ടുകാരെ കബളിപ്പിച്ച് തട്ടിക്കൊണ്ട് പോകാൻ നടത്തിയ ശ്രമത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് മാതൃകാ പരമായി ശിക്ഷിക്കണമെന്ന് ശാന്തി സദനം ഭിന്നശേഷി വിദ്യാലയം പി ടി എ അധികൃതരോട് ആവശ്യപ്പെട്ടു.


സ്കൂൾ പ്രതിനിധികൾ എന്ന വ്യാജേന വീട്ടിലെത്തി ഐഡി  കാർഡിനുള്ള ഫോട്ടോയെടുക്കാനെന്ന് പറഞ്ഞാണ് കുട്ടിയെ വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ഉമ്മ സ്കൂൾ ടീച്ചറെ വിളിച്ച് കാര്യം തിരക്കിയപ്പോൾ അവുധി ദിവസമായ ഇന്ന് സ്കൂളിലേക്ക് കുട്ടികളെ എടുക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ടീച്ചർ പറഞ്ഞപ്പോഴേക്കും സംഘം രക്ഷപ്പെടുകയായിരുന്നു.
ഈ സംഭവം അതീവ ഗൗരവമുള്ളതും ഞെട്ടലുണ്ടാക്കുന്നതാണ്.

ഭിന്ന ശേഷി കുട്ടികൾക്ക് ഇത്തരം ശ്രമങ്ങളെ ചെറുക്കാനോ പ്രതിരോധിക്കാനോ ബഹളം വെക്കാനോ ഉച്ചത്തിൽ ഒന്നു കരയാനോ പോലും കഴിയാത്തവരാണ്. ഇവരെ തട്ടിക്കോണ്ടുപോകാനുള്ള ശ്രമം അപലപനീയമാണ്. ആസൂത്രിതമായ ഇത്തരം ശ്രമങ്ങളെ മുളയിലേ നുള്ളിക്കയാൻ നിയമ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ അടിയന്തിരമായി പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ശാന്തി സദനം ഭിന്നശേഷി വിദ്യാലയം ആവശ്യപ്പെട്ടു.


പ്രിൻസിപ്പൽ മായ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് വി എ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി കെ അനീഷ്, നൗഫൽ, മുരളീധരൻ, റീത്ത സീമ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!