KOYILANDILOCAL NEWS
ഭിന്നശേഷി വിദ്യാർഥികൾക്ക് നഗരസഭയുടെ ആഭിമുഖ്യത്തിൽ തൊഴിൽ പരിശീലനം ആരംഭിച്ചു
കൊയിലാണ്ടി: നഗരസഭയുടെ ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്ക് നഗരസഭയുടെ ആഭിമുഖ്യത്തിൽ തൊഴിൽ പരിശീലനം ആരംഭിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഭിന്നശേഷി വിദ്യാർഥികളുടെ സ്വയംപര്യാപ്തത ലക്ഷ്യം വെച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷൻ ട്രെയിനിങ്ങ് ഡെവലപ്പ്മെൻ്റ് മുഖേന നടപ്പിലാക്കുന്ന പദ്ധതി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.
രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ വിവിധ ക്രാഫ്റ്റ് സ്റ്റേഷനറി ഉൽപ്പന്നങ്ങളുടെ നിർമ്മാണം പരിശീലിപ്പിക്കും. പെരുവട്ടൂർ ബഡ്സ് സ്കൂളിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷൻ കെ ഷിജു അധ്യക്ഷത വഹിച്ചു. കൗൺസിലർ ജിഷ പുതിയടുത്ത്, ഐ സി ഡി എസ് സൂപ്പർവൈസർ എസ് വീണ, പി സുധാകരൻ, ഐ ഇ ടി സി ട്രെയിനർ ടി പ്രസാദ്, വി കെ സുരേഷ്, ലത എന്നിവർ സംസാരിച്ചു.
Comments