CRIME
മകനെ യുഎസിന് കൊണ്ടുപോയതിൽ പക; യുവതിയെ തലയ്ക്കടിച്ച് കൊന്ന് അമ്മായിയമ്മ
മകനെ യുഎസിലേക്കു കൊണ്ടുപോയതിന്റെ പക തീർക്കാൻ യുവതിയെ അമ്മായിയമ്മ കൊലപ്പെടുത്തി. വസായ് സ്വദേശിയായ ആനന്ദി മാനെയാണ് കുറ്റസമ്മതവുമായി സ്വയം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മരുമകൾ റിയ (സ്വാതിമാൻ– 33) യെ ഉറങ്ങിക്കിടന്നപ്പോൾ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. 6 മാസം പ്രായമായ മകൾ സമീപത്ത് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ക്രൂരത.
വിവാഹശേഷം മകനെ യുഎസിലേക്കു കൊണ്ടുപോയതാണ് പ്രകോപിപ്പിച്ചത്. മരുമകളുടെ നഴ്സിങ് ജോലിയോടും പേരിനോടും പോലും ഇവർക്കു വെറുപ്പായിരുന്നത്രേ. പേരക്കുട്ടിയോടൊപ്പം സമയം ചെലവഴിക്കാൻ റിയ അനുവദിക്കാതിരുന്നതിലുള്ള അമർഷവും കൊലയ്ക്കു പ്രേരിപ്പിച്ചെന്ന് ആനന്ദി പൊലീസിനോട് പറഞ്ഞു
Comments