മകനെ യുഎസിന് കൊണ്ടുപോയതിൽ പക; യുവതിയെ തലയ്ക്കടിച്ച് കൊന്ന് അമ്മായിയമ്മ

 മകനെ യുഎസിലേക്കു കൊണ്ടുപോയതിന്റെ പക തീർക്കാൻ യുവതിയെ അമ്മായിയമ്മ കൊലപ്പെടുത്തി. വസായ് സ്വദേശിയായ ആനന്ദി മാനെയാണ് കുറ്റസമ്മതവുമായി സ്വയം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മരുമകൾ റിയ  (സ്വാതിമാൻ– 33) യെ ഉറങ്ങിക്കിടന്നപ്പോൾ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. 6 മാസം പ്രായമായ മകൾ സമീപത്ത് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ക്രൂരത.

 

വിവാഹശേഷം മകനെ യുഎസിലേക്കു കൊണ്ടുപോയതാണ് പ്രകോപിപ്പിച്ചത്. മരുമകളുടെ നഴ്സിങ് ജോലിയോടും പേരിനോടും പോലും ഇവർക്കു വെറുപ്പായിരുന്നത്രേ. പേരക്കുട്ടിയോടൊപ്പം സമയം ചെലവഴിക്കാൻ റിയ അനുവദിക്കാതിരുന്നതിലുള്ള അമർഷവും കൊലയ്ക്കു പ്രേരിപ്പിച്ചെന്ന് ആനന്ദി പൊലീസിനോട് പറഞ്ഞു
Comments
error: Content is protected !!