CRIME

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ അറസ്റ്റുചെയ്തു

പെരിന്തൽമണ്ണ: സ്കൂൾ വിദ്യാർഥികളായ രണ്ടുമക്കളെ ഉപേക്ഷിച്ച് ബന്ധുവായ കാമുകനൊപ്പം ഒളിച്ചോടിയ 28 കാരിയെ പോലീസ് കണ്ടെത്തി. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കും പ്രേരണാക്കുറ്റത്തിന് 29 കാരനായ കാമുകനുമെതിരെ കേസെടുത്തു.

 

പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി ഒരുദിവസത്തേക്ക് റിമാൻഡ്ചെയ്തു. 2019 നവംബർ ഏഴിനാണ് യുവതിയെ വീട്ടിൽനിന്നും കാണാതായത്. ഏഴും പതിനൊന്നും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് പോയതോടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. രണ്ടാക്ലാസ്സിലും അഞ്ചാംക്ലാസ്സിലും പഠിക്കുന്നവരാണ് കുട്ടികൾ.

 

പോലീസ് അന്വേഷണത്തിൽ വയനാട് സുൽത്താൻ ബത്തേരി ബീനാച്ചിയിൽ വാടക ക്വാർട്ടേഴ്‌സിൽ കാമുകനുമൊത്ത് താമസിച്ചുവരുന്നതായി കണ്ടെത്തി. ഭർത്താവിൻറെ മാതൃസഹോദരിയുടെ മകനും അവിവാഹിതനുമാണ് കാമുകൻ.

 

ഇരുവരെയും അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. എസ്.ഐ. മഞ്ജിത്ത്‌ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘമാണ് ഇവരെ കണ്ടെത്തിയത്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button