പത്തു വയസ്സുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

എലത്തൂർ:പത്തു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ്‌ അറസ്റ്റിൽ. എലത്തൂർ ടെലഫോൺ എക്സ്ചേഞ്ചിനുസമീപം വയപ്പുറത്ത് താഴം അനീഷിനെ(43)യാണ്  എലത്തൂർ പൊലീസ് അറസ്റ്റ്‌ ചെയ്തത്. തെങ്ങുകയറ്റ തൊഴിലാളിയായ ഇയാൾ പ്രദേശത്തെ വീട്ടിൽ ജോലിക്കെത്തിയപ്പോഴാണ്‌ സംഭവം. രക്ഷിതാക്കൾ തേങ്ങ പെറുക്കിയിടുന്ന തിരക്കിൽ തെങ്ങിൽനിന്നിറങ്ങിയ ഇയാൾ കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.എസ്ഐ മുഹമ്മദ് റാഫി, എഎസ്ഐ പി പി ഷിബു, എസ് സിപിഒമാരായ സൂരജ്, കെ ജി സുധാകരൻ എന്നിവരടങ്ങിയ പൊലീസ് സംഘം പുലർച്ചെ വീട്ടിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.  കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ്‌ ചെയ്തു.
Comments

COMMENTS

error: Content is protected !!