Uncategorized
മങ്കിപോക്സ് രോഗലക്ഷണം; കണ്ണൂരിൽ 7 വയസ്സുകാരി നിരീക്ഷണത്തിൽ
കണ്ണൂര്‍: ഏഴ് വയസുകാരിയെ മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയിൽ നിന്നും എത്തിയ കുട്ടിയിൽ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുട്ടിയുടെ സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു. കുട്ടിയായതിനാൽ പ്രത്യേക ശ്രദ്ധയോടെയാണ് പരിചരിക്കുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
അതേസമയം രാജ്യത്ത് രണ്ടാമതായി മങ്കി പോക്സ് സ്ഥിരീകരിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ രോഗമുക്തി നേടി. ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായതിനെ തുടർന്ന് ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.
Comments