KERALA
മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ
മലപ്പുറം: മഞ്ചേരിയിലെ നഗരസഭാ കൗൺസിലർ അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായി. ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ് നാട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീർ, അബ്ദുൽ മജീദ് എന്നിവർ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അബ്ദുൾ ജലീനെ ആക്രമിച്ചത്. തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ ജലീല്‍ ബുധനാഴ്ച രാത്രിയാണ് മരിച്ചത്.
Comments