സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കും.രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെ മാത്രമേ കണ്‍സെഷന്‍ അനുവദിക്കൂ.

വീട്ടില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കണ്‍സെഷന്‍ അനുവദിക്കൂ. നേരിട്ട് ബസ് സര്‍വീസുള്ള റൂട്ടുകളില്‍ ഭാഗികമായി യാത്ര അനുവദിക്കില്ല. 40 കി.മീ മാത്രമേ കണ്‍സെഷന്‍ അനുവദിക്കൂ.

സര്‍ക്കാര്‍ സ്‌കൂളുകള്‍, കോളജ്, ഐടിഐ, പോളിടെക്‌നിക് എന്നിവരുടെ ഐഡി കാര്‍ഡില്‍ റൂട്ട് രേഖപ്പെടുത്തിയിരിക്കണം. സ്വാശ്രയ വിദ്യാഭ്യാസ/പാരലല്‍ സ്ഥാപനങ്ങള്‍ക്ക് ആര്‍ടിഒ/ജോ. ആര്‍ ടി ഒ അനുവദിച്ച കാര്‍ഡ് നിര്‍ബന്ധമാണ്.

Comments

COMMENTS

error: Content is protected !!