മണക്കുളങ്ങര ക്ഷേത്രത്തില്‍ കരനെല്‍ കൃഷി വിളവെടുത്തു
കൊയിലാണ്ടി: കുറുവങ്ങാട ്‌ക്ഷേത്രാവശ്യത്തിനുള്ള ധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും കൃഷി ചെയ്ത് മാതൃകയാവുകയാണ് വിശ്വാസികളുടെ ക്ഷേത്ര കൂട്ടായ്മ. കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം ട്രസ്റ്റി ബോര്‍ഡിന് കീഴിലുള്ള ജീവനക്കാരുടെ പരിശ്രമത്തിലൂടെയാണ് ക്ഷേത്രവളപ്പില്‍ കരനെല്‍ ഉള്‍പ്പെടെയുള്ള ധാന്യങ്ങളും സസ്യങ്ങളും കൃഷി ചെയ്ത് വരുന്നത്. ഭക്തരുടെ സഹകരണത്തോടെ ആരംഭിച്ച കരനെല്‍ കൃഷി കഴിഞ്ഞ ദിവസം വിളവെടുത്തു. ക്ഷേത്രാവശ്യത്തിനായി മഞ്ഞള്‍, സുഗന്ധ ദ്രവ്യങ്ങള്‍, തുളസി തുടങ്ങിയവയും കൃഷി ചെയ്തുവരുന്നു. കരനെല്‍ കൃഷിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കാര്യമായ വിളവെടുപ്പു നേടാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.വാസുദേവന്‍ നായര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജാ റാണി, ബോര്‍ഡ് അംഗങ്ങളായ സി.കെ.അശോകന്‍, സോമന്‍, ജനാര്‍ദ്ദനന്‍, മുതിര്‍ന്ന കര്‍ഷകരായ മീനാക്ഷി അമ്മ മുതിരക്കാല, എടുപ്പിലേടത്ത് മാധവിഅമ്മ, തട്ടും പുറത്ത് മീനാക്ഷി അമ്മ, ലക്ഷ്മി അമ്മ എന്നിവര്‍ നേതൃത്വം നല്‍കി.