ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ മരിച്ചു

കോഴിക്കോട് ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരി മരിച്ചു. നരിക്കുനി ഓടുപാറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. 

ഹരിത കർമ്മസേനയിൽ കണ്ണാടിക്കൽ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റുമാണ് . നെല്യേരിതാഴത്ത് വളവിൽ വെച്ചാണ് സംഭവം. താമരശ്ശേരിയിൽ നിന്നും നരിക്കുനി വഴി കോഴിക്കോട്ടേക്ക് പോകുന്ന അലങ്കാർ ബസ്സിൽ നിന്ന് വീഴുകയായിരുന്നു. ബസ് ഡോർ അടയ്ക്കാതെ ആണ് യാത്ര ചെയ്തത് എന്നാണ് നാട്ടുകാരുടെ ആരോപണം. ഇവരുടെ മൂന്ന് പവൻ സ്വർണമാല ഇക്കൂട്ടത്തിൽ നഷ്ടപ്പെട്ടു.

ഗുരുതരമായി പരുക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Comments

COMMENTS

error: Content is protected !!